തൃശൂര്‍: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. റെഡ്ക്രസന്റാണ് നിര്‍മാണ കരാര്‍ ഒപ്പിട്ടത്. അനില്‍ അക്കര എം.എല്‍.എ നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണ്. ലൈഫ് മിഷന്‍ പ്രകാരമുള്ള പദ്ധതിയാണിത്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് തുടങ്ങി വെച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേതെന്നും മന്ത്രി പറഞ്ഞു.
ഫ്ലാറ്റുകള്‍ പണിത് കൈമാറുകയാണ് റെഡ് ക്രസന്‍റ് ചെയ്യുന്നത്. സര്‍ക്കാരുമായി പണമിടപാടില്ല. അവര്‍ പറയുന്ന ഏജന്‍സിയാണ് നിര്‍മാണം നിര്‍വ്വഹിക്കുന്നത്. റെഡ്ക്രസന്‍റില്‍ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. സര്‍ക്കാര്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.