കനത്തമഴ : വെള്ളത്തില്‍ മുങ്ങി രാജ്യതലസ്ഥാനo

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യതലസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്തമഴ. വ്യാഴാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ അനുഭവപ്പെടുകയാണ്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതലും വെള്ളക്കെട്ട് രൂക്ഷമാവുന്നത് .

മഴയെത്തുടര്‍ന്ന് ദ്വാരക മേഖലയിലെ അണ്ടര്‍പാസിലും ദില്ലി റെയില്‍‌വേ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്. ദില്ലില്‍ കനത്തമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . മിക്ക സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ തീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതലും ദില്ലി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, റോഹ്തക്, ജിന്ദ്, നര്‍വാന, മെഹാം, ഗുരുഗ്രാം, മനേസര്‍, ഗാസിയാബാദ്, ഫരീദാബാദ്, പല്‍വാള്‍, ഹോഡാല്‍, ബുലന്ദഷാര്‍, ഗുലോത്തി, എന്നിവിടങ്ങളിലാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു. രണ്ടുദിവസം മുന്‍പും ദില്ലിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....