അടൂര്‍ : അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ നിരക്കുകള്‍ കുറച്ചു. നിലവിലുള്ള നിരക്കില്‍ നിന്നും നിശ്ചിത ശതമാനം തുക കുറവ് ചെയ്താണ് നല്‍കുന്നത്. വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ ഈ രീതില്‍ നിരക്ക് കുറച്ച് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെയാണ് വാക്‌സിന്‍ നല്കുന്നത്. കൂട്ടായ്മകള്‍, സംഘടനകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കുമെന്നും പി.ആര്‍.ഒ അറിയിച്ചു. വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ക്ക് 0473-4219500, 91886 19302 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.