പൊലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്‍കുo : പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഗ്രയിലെത്തി. പോലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദര്‍ശിച്ചു. യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചു. കസ്റ്റഡിയില്‍വച്ച്‌ പോലീസ് അരുണില്‍ നിന്ന് ചില രേഖകള്‍ ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളിയായ അരുണാണ് മരിച്ചത്. യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രിയങ്കയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് അധികൃതര്‍ സന്ദര്‍ശനാനുമതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...