സി.എം കുടുങ്ങും ‘സിഎമ്മും’ കുടുങ്ങുമോ? മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഒരുങ്ങി ഇ ഡി. സി.എം രവീന്ദ്രനൊപ്പം പിണറായി സിഎമ്മും പെടുമോ എന്നാണ് ജനങ്ങളും രാഷ്ട്രീയ പ്രതിപക്ഷങ്ങളും ഉറ്റു നോക്കുന്നത്‌. സ്വപ്‌നയ്ക്ക് ശൃംഗാരം തുളുമ്പുന്ന സന്ദേശം രവീന്ദ്രന്‍ അയച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കോഴയിടപാടില്‍ പങ്കുള്ള ഉന്നതരെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇ ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യണമെന്ന് സ്വപ്ന സുരേഷും ആവശ്യപ്പെട്ടിരുന്നു. നേരത്തേ രണ്ടുവണ ഇ ഡി ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ലൈഫ് ഇടപാടുകള്‍ സംബന്ധിച്ചാണ് പരാമര്‍ശം. ഇതിനാലാണ് ഇദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്താന്‍ ഇഡി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ടവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്ത് കോഴ വിവരങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുക്കുന്ന ഇ.ഡി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കാന്‍ കരുനീക്കം. കോഴയിടപാടില്‍ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്ന നിലപാടിലാണ് ഇ.ഡി. ഇവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള മൊഴികളാണ് തേടുന്നത്. ഇതിന്റെ ഭാഗമായി രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യംചെയ്‌തേക്കും.

സമ്മര്‍ദ്ദം കൂടുതല്‍ കടുപ്പിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ ശിവശങ്കര്‍ വായ് തുറക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടല്‍. നിര്‍ണായക വിവരമെന്തെങ്കിലും കിട്ടിയാലുടന്‍ അന്വേഷണം വമ്ബന്മാരിലേക്ക് തിരിയും. ശിവശങ്കറില്‍ നിന്ന് കാര്യമായ വിവരങ്ങളോ മൊഴികളോ ലഭിക്കാതായതോടെയാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍, ലൈഫ്മിഷന്‍ മുന്‍ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ചോദ്യംചെയ്തത്.

ലൈഫ് ഫ്‌ളാറ്റ് നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകളും നടപടികളും മുഴുവന്‍ ശിവശങ്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നാണ് ജോസ് മൊഴി നല്‍കിയത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുന്‍കൈയെടുത്തതെന്ന് ജോസ് തുറന്നു പറഞ്ഞു. കോഴ നല്‍കിയെന്ന് കരാറുകാരനായ യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...