പത്തനംതിട്ട : ലൈഫ് മിഷന്‍ ഒന്നും രണ്ടും ഘട്ടങ്ങളിലും പി.എം.എ.വൈ ( നഗരം , ഗ്രാമം) എന്നിവയിലൂടെ പൂര്‍ത്തീകരിച്ച രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി 29 ന് തിരുവനന്തപുരത്ത് നടത്തുന്ന അതേ സമയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ഗുണഭോക്താക്കള്‍, ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍ പ്രഖ്യാപനം നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്കുള്ള ക്ഷണക്കത്ത്, പോസ്റ്റര്‍ , നോട്ടീസ് മുതലായവ തയാറാക്കി ആവശ്യമായ പ്രചാരണം നടത്തുകയും ഗുണഭോക്താക്കളെ ഓരോരുത്തരെയും ക്ഷണക്കത്ത് നല്‍കി യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും.
ഗുണഭോക്താവും കുടുംബാംഗങ്ങളും വീടിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോ എടുത്ത് ഈ മാസം 29 ന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കണം. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ലൈഫ് ഗുണഭോക്താക്കളുടെ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ലൈഫ് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഹരി, എഡിപി ഷാജി ജോസഫ് ചെറുകരകുന്നേല്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ലൈഫ് മിഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം തദ്ദേശ സ്ഥാപനങ്ങളിലും നടക്കും
RECENT NEWS
Advertisment