ലൈഫ് മിഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം തദ്ദേശ സ്ഥാപനങ്ങളിലും നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് മിഷന്‍ ഒന്നും രണ്ടും ഘട്ടങ്ങളിലും പി.എം.എ.വൈ ( നഗരം , ഗ്രാമം) എന്നിവയിലൂടെ പൂര്‍ത്തീകരിച്ച രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി 29 ന് തിരുവനന്തപുരത്ത് നടത്തുന്ന അതേ സമയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ഗുണഭോക്താക്കള്‍, ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍ പ്രഖ്യാപനം നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്കുള്ള ക്ഷണക്കത്ത്, പോസ്റ്റര്‍ , നോട്ടീസ് മുതലായവ തയാറാക്കി ആവശ്യമായ പ്രചാരണം നടത്തുകയും ഗുണഭോക്താക്കളെ ഓരോരുത്തരെയും ക്ഷണക്കത്ത് നല്‍കി യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും.
ഗുണഭോക്താവും കുടുംബാംഗങ്ങളും വീടിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോ എടുത്ത് ഈ മാസം 29 ന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കണം. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ലൈഫ് ഗുണഭോക്താക്കളുടെ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ലൈഫ് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഹരി, എഡിപി ഷാജി ജോസഫ് ചെറുകരകുന്നേല്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...