കാവനാല്‍ നിവാസികളുടെ കാത്തിരിപ്പിന് വിരാമം ; വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശേരിക്കര പേഴുംമ്പാറ കാവനാല്‍ നിവാസികളുടെ 10 വര്‍ഷത്തെ വിഷമാവസ്ഥയ്ക്ക് വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ അദാലത്തില്‍ ശുഭപര്യവസാനം. തങ്ങളുടെ വീടിന് മുകളിലൂടെയുള്ള ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. അവസാനമാണ് പരാതിയുമായി വൈദ്യുതി മന്ത്രി എം എം മണിയുടെ അദാലത്തിലെത്തിനെത്തിയത്.

കാവനാല്‍ പ്രദേശത്ത് ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി വീട് വയ്ക്കുന്നതിന് 10 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്തു കൂടിയാണ് മാടമണില്‍ നിന്നും 11 കെ വി ലൈന്‍ കടന്നു പോകുന്നത്. ഇത് നിലവിലുള്ള വീടുകള്‍ക്കും പുതുതായി വീട് വയ്ക്കുന്നവര്‍ക്കും സുരക്ഷിതത്വമില്ലായ്മ ആണെന്നും അതിനാല്‍ ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികള്‍ പരാതിപ്പെട്ടത്. മന്ത്രി പരാതി പരിശോധിച്ചു. ഈ പ്രദേശത്തെ ഭൂരിഭാഗം പേരും ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരാണ്. അതിനാല്‍ പ്രവര്‍ത്തിക്കു വേണ്ടി വരുന്ന 2,83,576 രൂപ വൈദ്യുതി ബോര്‍ഡിന്റെ ചെലവില്‍ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശം കേട്ട അദാലത്തിനെത്തിയ പ്രദേശ വാസികള്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കും വൈദ്യുതി ബോര്‍ഡ് അസി.എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...