കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിടാക്കുമായുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസില്‍ നിന്ന് വ്യക്തത തേടും. ഇതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ആയ കെ ടി റമീസ്, ജലാല്‍ എന്നിവരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വിയ്യൂര്‍ ജയിലില്‍ എത്തി ചോദ്യം ചെയും. കള്ളപ്പണ ഇടപാടുകളില്‍ ആണ് ചോദ്യം ചെയ്യുക
ലൈഫ് മിഷന്‍ : യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
RECENT NEWS
Advertisment