കൊച്ചി : ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവില്ല. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. യൂനിടാക്കും സെയ്നും ബിനാമി കമ്പിനികളാണോ എന്ന് പരിശോധിക്കണമെന്ന് സിബിഐ അറിയിച്ചു.ലൈഫ് മിഷന്റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്‍റും നിര്‍മാണ കമ്പിനിയായ യൂനിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിക്ക് ബാധകമാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.