ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സിബിഐ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ അന്വേഷണത്തിനെതിരെ ഭാഗികമായി പുറപ്പെടുവിച്ചിരിക്കുന്ന സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍.

ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന പദ്ധതി നി​ര്‍​മ്മാ​ണ ക്ര​മ​ക്കേ​ട് കേ​സി​ല്‍ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ന്ന​ത സര്‍ക്കാര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും സി​.ബി​.ഐ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

വലിയ രീതിയിലുള്ള ഉന്നതതല ഗൂഡാലോചനയും കൈക്കൂലിയിടപാടും ലൈഫ് മിഷന്‍ ഇടപാടില്‍ നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. സ്വപ്ന വഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ഇ​ട​പാ​ടി​ല്‍ വ​ലി​യ രീ​തി​യില്‍ കോഴ കൈമാറിയിട്ടുണ്ട്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സി​.ബി.​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്.ഐ.​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പദ്ധ​തി​യു​ടെ സി.​ഇ.​ഒ ഹൈക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണു കോ​ട​തി സര്‍ക്കാരിനെതിരേയു​ള്ള അ​ന്വേ​ഷ​ണം താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...