കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് കൂടാതെ ലൈഫ് മിഷന്‍ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും. കമ്മീഷന്‍ തുക നല്‍കിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണ് ഈ നടപടി. സ്വപ്നയെ സിബിഐ ജയിലില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന നിര്‍ദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ കമ്മീഷന്‍ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജന്‍സികളോട് സമ്മതിച്ചിട്ടുണ്ട്.
നാലര കോടിയോളം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ യൂണിടാക് നല്കിയിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിഡില്‍ നിന്ന് പല നിര്‍ണായക തെളിവുകളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിന്‍സണെ 9 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചുവരുത്തും. രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകാനാണ് സാധ്യതയേറെ.