സ്വര്‍ണ്ണക്കടത്ത് കേസ് കൂടാതെ ലൈഫ് മിഷന്‍ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് കൂടാതെ ലൈഫ് മിഷന്‍ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും. കമ്മീഷന്‍ തുക നല്‍കിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണ് ഈ നടപടി. സ്വപ്നയെ സിബിഐ ജയിലില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന നിര്‍ദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ കമ്മീഷന്‍ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജന്‍സികളോട് സമ്മതിച്ചിട്ടുണ്ട്.

നാലര കോടിയോളം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ യൂണിടാക് നല്കിയിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിഡില്‍ നിന്ന് പല നിര്‍ണായക തെളിവുകളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിന്‍സണെ 9 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. ‌സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചുവരുത്തും. രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകാനാണ് സാധ്യതയേറെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...