സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഒരു വര്‍ഷകാലത്തെ അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഒരു വര്‍ഷകാലത്തെ അവധി അനുവദിച്ചു. മുന്‍ കാല പ്രാബല്യത്തോടെ ജൂലൈ 7മുതലാണ് അവധി അനുവദിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം അവധിയ്ക്ക് അപേക്ഷിച്ചിരുന്നു.

നിലവില്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റിയത് മുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്.

സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധിയാണ് അനുവദിച്ചിരിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതനുസരിച്ച്‌ സസ്പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങളെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടി ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യംചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...