തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിഇഒ യു വി ജോസിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. സെക്രട്ടേറിയറ്റിലെ ഓഫീസിലാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും വിജിലന്‍സ് യു വി ജോസിന്റെ മൊഴിയെടുത്തിട്ടുണ്ട്.
വടക്കാഞ്ചേരി പദ്ധതി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിനെ കരാറേല്‍പ്പിച്ചതിലും യു വി ജോസില്‍നിന്ന് വ്യക്തത തേടാനാണ് അന്ന് മൊഴിയെടുത്തത്. ലൈഫ് മിഷന്‍ കേസില്‍ യു വി ജോസിനെ നേരത്തെ സിബിഐയും ചോദ്യംചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാനരേഖകള്‍ ഹാജരാക്കാന്‍ സിബിഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.