അടിമാലി താലൂക്കാശുപത്രിയില്‍ വെച്ച്‌ കോറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ വെച്ച്‌ കോറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാജാക്കാട് പഴയ വിടുതി കളത്തില്‍കരോട്ട് കെ.എ ജെയ്‌മോന്‍ (39) ആണ് മരിച്ചത്.

ഡ്രൈവറായ ഇദ്ദേഹം പ്രമേഹത്തിന് ചികിത്സയിലായിരുന്നു. കാലില്‍ മുറിവുണ്ടായത് ഉണങ്ങാതെ വന്നതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ദിവസത്തോളം അവിടെ ചികിത്സയിലായിരുന്നു. അതേ വാര്‍ഡിലെ ഒരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെയും പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ കൊറോണ സെന്ററിലേയ്ക്ക് മാറ്റി. ബുധനാഴ്ച്ച രാവിലെ ഹൃദയ സ്തംഭനം സംഭവിക്കുകയും മരണമടയുകയുമായിരുന്നു. സംസ്‌കാരം പ്രൊട്ടോകോള്‍ പ്രകാരം പഴയവിടുതിയിലെ ശ്മശാനത്തില്‍ നടത്തി. ഭാര്യ സിജി. മക്കള്‍ അലിന്‍, അലിന്‍ഡ, അലന്‍ (പഴയവിടുതി ഗവ. യു. പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...