Sunday, April 28, 2024 12:03 pm

ലൈഫ് മിഷന്‍ ഭവന പദ്ധതി ആറ് കോടി രൂപയുടെ കോഴ ; തെളിവുകള്‍ ഹാജരാക്കാന്‍ സ്വപ്‌നയ്ക്ക് ഇ.ഡിയുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചതില്‍ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടു. മൂന്നുകോടി രൂപയല്ല ആറുകോടി രൂപ കോഴപ്പണം ലഭിച്ചതായി സ്വപ്ന നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വ്യക്തതവരുത്തുകയാണ് ഇ.ഡി.യുടെ ഉദ്ദേശ്യം.

ഭവനപദ്ധതിക്ക് കരാര്‍ ലഭിച്ച യൂണീടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ മാത്രമാണ് ഇ.ഡി. കേസില്‍ പ്രതിചേര്‍ത്തത്. കേസെടുത്ത് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് ചോദ്യംചെയ്യലുകള്‍ തുടങ്ങിയത്. സന്തോഷ് ഈപ്പനെ ഡിസംബര്‍ അവസാനവാരവും ജനുവരി തുടക്കത്തിലുമായി ചോദ്യംചെയ്തിരുന്നു. ആറുകോടി രൂപ കോഴപ്പണം എന്നതിന്‍റെ വാസ്തവമെന്തെന്ന് അറിയില്ലെന്നാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌ന തെളിവ് നല്‍കിയാല്‍ ശിവശങ്കറിനേയും കേസില്‍ പ്രതിയാക്കും. സര്‍വ്വീസില്‍ നിന്നും ശിവശങ്കര്‍ വിരമിക്കാന്‍ ഇരിക്കെയാണ് ഈ തീരുമാനങ്ങള്‍.

ലൈഫ് മിഷനില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായാണു സ്വപ്ന സുരേഷും കൂട്ടുപ്രതി പി.എസ്.സരിത്തും മൊഴി നല്‍കിയത്. ഇവരുടെ മൊഴിയുടെ വെളിച്ചത്തില്‍ മറ്റൊരു കൂട്ടുപ്രതിയായ സന്ദീപ് നായരെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം. സന്ദീപ് നായരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാകും. ഈ വിഷയത്തില്‍ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. സിബിഐയുടെ കണ്ടെത്തലും നിര്‍ണ്ണായകമാകും.

തന്‍റെ കൈയില്‍ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറര കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്ര മാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്‌ന വിശദീകരിച്ചിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3 മില്യന്‍ ദിര്‍ഹത്തിന്‍റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷന്‍ കോഴക്കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരണം. വളരെ പ്രതീക്ഷയോടെയാണ് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

അതേസമയം ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസില്‍ സിബിഐ നേരത്തെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും സ്വപ്ന പറഞ്ഞു. നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകകാരം കേസെടുത്തത്. കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ തന്നെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായര്‍ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ഇതിനിടെയാണ് ഇഡിയുടെ ഇടപെടല്‍.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒഡീഷയിൽ നിരവധി ബിജെഡി പ്രവർത്തകർ ബിജെപിയിൽ ചേർന്നു 

0
ന്യൂഡൽഹി : ഒഡീഷയിൽ നിരവധി ബിജു ജനതാദൾ (ബിജെഡി) നേതാക്കളും പ്രവർത്തകരും...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും ; ആരോപണവുമായി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ (യു.പി): ഇന്ത്യ മുന്നണി ബീഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രി...

ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

0
കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. തീക്കോയി...

എടത്വാ സെയ്ൻറ് ജോർജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടികയറി

0
എടത്വാ : തീർഥാടനകേന്ദ്രമായ എടത്വാ സെയ്ൻറ് ജോർജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ...