കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും കെ.യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സൈമ എസ് വിശദീകരണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ്, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, കെ ജി അനിത, ബിനിലാൽ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വിശ്വംഭരൻ, ലീലരാജൻ, മാത്യു തോമസ്, മിനി വിനോദ്, പി ആർ രാമചന്ദ്രൻപിള്ള, റോജി എബ്രഹാം, ജയശ്രീ സുരേഷ്, പത്തനംതിട്ട പ്രോജക്ട് ഡയറക്ടർ ഹരി, ബി ഡി ഒ ലാൽകുമാർ ജെ ആർ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സി പി സുനിൽ തുടങ്ങിയവർ സംസാരിച്ചു.