ആനകുട്ടി പിഞ്ചുവിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും ; മന്ത്രി കെ രാജു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനത്താവളത്തിൽ അവശനിലയിലായ പിഞ്ചു എന്ന ആനക്കുട്ടിക്ക് വനംവകുപ്പ് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് വനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കോന്നി ആനത്താവളത്തിലെത്തി പിഞ്ചുവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത്  താനായിരുന്നുവെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കാലിൽ ജൻമനായുണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കുവാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചതും കാലിലേക്ക് നീര് പടരുവാൻ കാരണമായതും.  വെറ്റിനറി മെഡിക്കൽ സംഘം വിവരം അറിയിച്ചപ്പോള്‍ തന്നെ താന്‍ ഇടപെട്ട് കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും  ഇനിയും കൂടുതൽ വിദഗ്ധ ചികിത്സ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ എം പി മണിയമ്മ, അഡ്വ കെ ജി രതീഷ് കുമാർ, സി പി ഐ ജില്ലാ കൗൺസിലംഗം എ ദീപകുമാർ, സി,പി ഐ കോന്നി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ രാജേഷ്, കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇൻ ചാർജ്ജ് എസ് ഫസലുദീൻ, വെറ്റിനറി സർജ്ജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....