ലൈഫ് മിഷനില്‍ കേന്ദ്ര ഇടപെടല്‍ ; റെഡ് ക്രസന്റ് സഹായം സംബന്ധിച്ച് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിലെ റെഡ് ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സംസ്ഥാനത്തോട് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റില്‍നിന്ന് സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട വിരങ്ങള്‍ ഉടന്‍തന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാറുകളുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് നടന്നത്, നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഒരു അനൗദ്യോഗിക പരിശോധനയും സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മാണത്തിന് കരാറേറ്റെടുത്ത യൂണിടാക്കുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ യൂണിടാക്കിനു നല്‍കിയതെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...