ലൈഫ് മിഷനിലൂടെ 1.5 ലക്ഷം വീടുകൾ നൽകും : മന്ത്രി എ സി മൊയ്തീൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ അർഹരായ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മാർച്ച് മുപ്പതിനുളളിൽ പദ്ധതിയിൽ ഉൾപ്പെട്ട 15,000 വീടുകൾ കൂടി പൂർത്തീകരിക്കും. ഇതോടൊപ്പം 30,000 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങും. പുതിയ 8 ലക്ഷം അപേക്ഷകൾ പരിഗണനയ്ക്ക് വിധേയമാക്കി അതിൽ നിന്ന് അർഹരെ കണ്ടെത്തും. മൂന്നു ലക്ഷത്തിലധികം ആളുകളെ അടുത്ത ഘട്ടത്തിൽ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. 8,823. 20 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...