തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയുറപ്പിച്ചതിന് പിന്നിലെ സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുന്‍പ് റെഡ് ക്രസന്‍റിനായി കത്ത് തയാറാക്കി നല്‍കിയത് ശിവശങ്കറാണെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ ഇഡിക്ക് ലഭിച്ചു. ശിവശങ്കര്‍ നിസഹകരണം തുടരുന്നതിനിടെ ലൈഫ്മിഷന്‍ മുന്‍ സിഇഒ യു.വി. ജോസിനെ ഇഡി മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തി.
2019 ജൂലൈ 11നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്. ധാരണാപത്രം എങ്ങനെയാകണം അതില്‍ കോണ്‍സുലേറ്റ് എങ്ങനെ ഇടപെടണം അനുബന്ധ കത്തുകള്‍ എങ്ങനെ നല്‍കണം എന്നെല്ലാം നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന് വാട്സപ്പ് ചാറ്റുകള്‍ വ്യകതമാക്കുന്നു. ധാരണാപത്രം ഒപ്പിട്ടതിന് രണ്ട് ദിവസം മുന്‍പ് 2019 ജൂലൈ ഒന്‍പതിനാണ് ശിവശങ്കര്‍ വാട്സപ്പ് വഴി സ്വപ്നയ്ക്ക് ഈ നിര്‍ദേശം നല്‍കുന്നത്. കത്തിന്‍റെ ഉളളടക്കം എപ്രകാരമാകണമെന്ന് അന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അയച്ച വാട്സപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോണ്‍സുലേറ്റ് കത്ത് നല്‍കണമെന്നാണ് ഒരു മിനിറ്റിന് ശേഷമുള്ള രണ്ടാമത്തെ സന്ദേശം. രവീന്ദ്രനെ വിളിക്കാമെന്നും ശിവശങ്കര്‍ സ്വപ്നയെ ഉപദേശിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനെയാണ് സന്ദേശത്തില്‍ പരാമര്‍ശിച്ചതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിന്‍റെ തലേദിവസം കത്തുകള്‍ അയച്ചുനല്‍കാനും സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനുംം 21കോടി 72 ലക്ഷം രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്‍റ് ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ നിര്‍മാണ കരാര്‍ യൂണിടാക്കിന് അനധികൃതമായി നല്‍കി കമ്മിഷന്‍ നേടിയെടുക്കുകയായിരുന്നു ശിവശങ്കറിന്‍റെ ഉന്നമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ തന്നെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് യു.വി. ജോസ് ഇഡിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യു.വി ജോസിനെയും ശിവശങ്കറിനൊപ്പമിരുത്തി മൊഴിെയടുക്കുന്നത്. ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരം മൂന്ന് തവണ ലോക്കര്‍ തുറന്നിരുന്നുവെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ ഇഡിക്ക് മൊഴി നല്‍കി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.