തിരുവനന്തപുരം : ലൈഫ് മിഷനില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ഉടന്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. സന്തോഷിനെതിരായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ സി ബി ഐ നീക്കം. സന്തോഷില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സി ബി ഐ പിടികൂടിയിരുന്നു. ലൈഫ് മിഷന്‍ സി ഇ ഒ യു.വി ജോസിനെ നാളെ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഈ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യും. സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സി ജെ എം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷന്‍ കാര്യത്തില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.