കോഴിക്കോട് : ലൈഫ് മിഷന്‍ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്. സ്വര്‍ണക്കടത്ത് കേസ് അന്യരാജ്യത്തിന്റെ ചുമലില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നു. പിടിയിലായ പ്രതികളെയും ഉന്നതരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും വി. മുരളീധരന്‍ ആലുവയില്‍ പറഞ്ഞു.
അതേസമയം, സിബിഐ ലൈഫ് പദ്ധതിയില്‍ കേസ് എടുത്തത് അസ്വാഭാവിക നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കോണ്‍സുലേറ്റുമായി ബന്ധമുള്ളവര്‍ കമ്മീഷന്‍ വാങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ലായെന്നും കോടിയേരി പറഞ്ഞു.