ജലം ജീവിതം പദ്ധതി ; ബോധവത്കരണ പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ജലം ജീവിതം പദ്ധതിയുടെ ബോധവത്കരണ പരിപാടി സ്കൂളുകളിൽ നടത്തി. ചെങ്ങന്നൂർ കിഴക്കേനട ജി.യു.പി. എസിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ബിന്ദു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഗംഗ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത് ജി.എച്ച്.എച്ച്.എസിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സൂസമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ അമൃത് മിഷൻ കോ-ഓർഡിനേറ്റർ അജിന, പ്രിൻസിപ്പൽ നിശാന്ത് മോഹൻ, എച്ച്.എം. സുമം എസ്. കുറുപ്പ്, പി.ഡി. സുനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. രണ്ടു സ്കൂളിലും ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലഘോഷം-നാടകം എൻ.എസ്.എസ്. വൊളന്റിയർമാർ അവതരിപ്പിച്ചു. മെസേജ് മിറർ, കാംപസ് കാൻവാസ് സ്ഥാപനം, പദയാത്ര, സമ്മാന വിതരണം, സൗജന്യ ജലപരിശോധന എന്നിവയും നടത്തി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...