ജീവിതശൈലി രോ​ഗങ്ങളെ തടയാം ; ഇക്കാര്യങ്ങളിൽ കരുതൽ വേണം

For full experience, Download our mobile application:
Get it on Google Play

ജീവിതശൈലി രോ​ഗങ്ങൾ നമ്മുടെ ജീവിതചര്യകാരണം ചിലപ്പോൾ വേ​ഗത്തിൽ നമുക്ക് പിടിപെടാം. ഇക്കാര്യങ്ങളിൽ കരുതൽ വേണം. ഒന്നാമതായി നല്ല ആഹാരം സമയത്തിന് കഴിക്കുക എന്നത് തന്നെ. ഉറങ്ങുക, വെള്ളം കുടിക്കുക എന്നിവയെല്ലാം നല്ല ആരോ​ഗ്യത്തിന് ഏറെ ആവശ്യമാണ്. വിശദമായി പരിശോധിക്കാം.

നല്ല ഉറക്കം : ഒരു ദിവസത്തെ ഉറക്കക്കുറവ് പോലും ഊർജസ്വലമായി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനെ സാരമായി ബാധിക്കും. കൂടാതെ ദീർഘനാളായി ഉറക്കം കുറയുന്നത് പലതരത്തിലുള്ള മാനസിക-ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാം. മതിയായ ഉറക്കം ലഭിക്കാത്തവർ തൊട്ടടുത്ത ദിവസം വളരെ അസ്വസ്ഥമായിരിക്കും. സമ്മർദം, ഊർജമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയവയെല്ലാം പിന്നാലെ വരാം. അതിനാൽ ചിട്ടയോടെയുള്ള ഉറക്കം ശീലമാക്കണം. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനുമൊക്കെ കൃത്യമായ സമയം പാലിക്കാം. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം ലഭിച്ചിരിക്കണം.

സോഷ്യൽമീഡിയ അഡിക്ഷൻ :  മിക്കവരും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ സോഷ്യൽമീഡിയയിൽ സ്ക്രോളിങ് തുടങ്ങുന്നവരാണ്. ദിവസത്തിൽ മണിക്കൂറുകളോളം സോഷ്യൽമീഡിയക്ക് മുന്നിൽ ചടഞ്ഞിരിക്കുന്നവരുമുണ്ട്. ഫലമോ ജോലിയിലും പഠനത്തിലും മറ്റുകാര്യങ്ങളിലുമൊന്നും മതിയായ താൽപര്യമുണ്ടാകില്ല. അതിനാൽ സാമൂഹികമാധ്യമ ഉപയോഗത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നതാകട്ടെ മറ്റൊരു ശീലം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ സാമൂഹികമാധ്യമത്തിൽ പരതുന്ന ശീലംമാറ്റി ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുക. ഇത് വേ​ഗത്തിൽ സാധിക്കുന്ന കാര്യമല്ലങ്കിലും പതിയെ ശീലമാക്കുക.
വെള്ളം നല്ലരീതിയിൽ കുടിക്കുക :  വെള്ളം ശരീരത്തിൽ ജലാംശം നിലനിർത്തും.  നല്ല രീതിയിൽ വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. വെള്ളത്തിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, സൂപ്പ് എന്നിവയും കഴിക്കണം.
വ്യായാമം തുടങ്ങാം : വ്യായാമക്കുറവുമൂലം അമിതവണ്ണം മാത്രമല്ല പല ജീവിതശൈലീ പ്രശ്നങ്ങളും ഇന്ന് സാധാരണമായിട്ടുണ്ട്. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളേയെല്ലാം ഒരുപരിധിവരെ പ്രതിരോധിക്കാൻ വ്യായാമത്തിനാവും. പേശികളുടെ പ്രവർത്തനത്തേയും മാനസികാരോഗ്യത്തേയുമെല്ലാം വ്യായാമം മെച്ചപ്പെടുത്തും. ജിമ്മിൽ പോകുന്നതുമാത്രമല്ല വ്യായാമം എന്നും മനസ്സിലാക്കണം. നടത്തം, സ്കിപ്പിങ്, നീന്തൽ പോലുള്ളവയും ഗുണംചെയ്യും. വ്യായാമം മനസിക സന്തോഷം നൽകും. പിരിമുറുക്കം കുറയ്ക്കും. ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....