Wednesday, April 16, 2025 5:45 am

കൊ​ല്ല​ത്തെ ഒ​രു ന്യാ​യാ​ധി​പ​നെ കൊ​ല​പ്പെ​ടു​ത്തും ; ഭീഷണി സന്ദേശം

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ന്യാ​യാ​ധി​പ​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഫോ​ണി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം. മൈ​സൂ​ര്‍ സെന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​പു​ള്ളി​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ എ​സ്.​പി​യു​ടെ ലാ​ന്‍​ഡ് ഫോ​ണി​ല്‍ വി​ളി​ച്ച​ത്. കൊല്ല​ത്തെ ഒ​രു ന്യാ​യാ​ധി​പ​നെ ഓ​ഫി​സ് ത​ക​ര്‍​ത്ത് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മൂ​ന്നു​പേ​രെ ഇല്ലാതാക്കും. അ​തി​ലൊ​ന്ന് കൊ​ല്ല​ത്തെ ന്യാ​യാ​ധി​പ​നാ​യി​രി​ക്കു​മെ​ന്നും ഭീ​ഷ​ണി​.

ഫോ​ണ്‍ ന​മ്പര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ല്‍ മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ജ​യേ​ഷ് (38) ആ​ണ് വി​ളി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം.15ഓ​ടെ​യാ​ണ് അ​ഡീ​ഷ​ന​ല്‍ എ​സ്.​പി​യു​ടെ ഓ​ഫീസി​ല്‍ വി​ളി​യെ​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് ന​മ്പ​ര്‍ സ​ഹി​തം മു​ന്‍​കൂ​ട്ടി അപേ​ക്ഷ ന​ല്‍​കി​യാ​ല്‍ നി​ശ്ചി​ത ദി​വ​സ​ത്തി​ന് ശേ​ഷം വി​ളി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന സം​വി​ധാ​നം മൈ​സൂ​ര്‍ സെന്‍​ട്ര​ല്‍ ജ​യി​ലി​ലു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച്‌ കൊ​ല്ല​ത്തെ അ​ഡീ​ഷ​ന​ല്‍ എ​സ്.​പി ഓ​ഫി​സി​ലെ ന​മ്പ​ര്‍ മു​ന്‍​കൂ​ട്ടി നല്‍കി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വി​ളി​ച്ച​ത്. 2020 സെ​പ്റ്റം​ബ​റി​ല്‍ ഇ​തേ രീ​തി​യി​ല്‍ ജ​യേ​ഷ് , കൊട്ടാര​ക്ക​ര ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല്ല​ത്തെ ന്യാ​യാ​ധി​പ​ന്മാ​രു​ടെ വ​സ​തി​ക​ള്‍​ക്കും കോ​ട​തി​ക​ള്‍​ക്കും സു​ര​ക്ഷ ഏര്‍​പ്പെ​ടു​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
ഇടുക്കി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടിമാലി സ്വദേശിനിയായ വീട്ടമ്മ മരിച്ചു....

വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു

0
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ...

യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി : ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു

0
മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു....