ലൈഫ് ലൈൻ ലോക ഹൃദയ ദിനാചരണം : ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഉദ്ഘാടനം  ചെയ്തു. ഹൃദയം പ്രത്യേക പരിഗണന നൽകി നാം പരിപാലിക്കണമെന്നും ഭക്ഷണ കാര്യത്തിലെന്നല്ല എല്ലാ കാര്യത്തിലും മിതത്വം പാലിച്ച് ചിട്ടയായ ജീവിതം നയിക്കുവാൻ നാം സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് ഇസഡ് ലോക ഹൃദയദിന ദൂത് നൽകി. ജീവൻ രക്ഷിക്കുന്നതിന് സി പി ആർ എന്നതിന്റെ പ്രസക്തിയെപ്പറ്റി സീനിയർ കാര്ഡിയോളജിസ്റ്റ് ഡോ.സന്ദീപ് ജോർജ് വില്ലോത്ത് വിശദീകരിച്ചു.  അടൂർ ഡിവൈഎസ്പി  ജി സന്തോഷ്‌ കുമാർ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, സീനിയർ കാര്ഡിയോളജിസ്റ്റ് ഡോ.ചെറിയാൻ ജോർജ്ജ്, സിഇഒ ഡോ.ജോർജ്ജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി വിജയകുമാർ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും സി.പി.ആർ (CPR) പരിശീലനം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...