മുടി നന്നായി തഴച്ച് വളരാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ഒരു സൂത്രപണി ഇതാ

For full experience, Download our mobile application:
Get it on Google Play

പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. അമിതമായി മുടി കൊഴിഞ്ഞ് പോകുന്നതിന് പല കാരണങ്ങളുണ്ടെന്ന് തന്നെ പറയാം. ജീവിതശൈലി, ഭക്ഷണശൈലി എന്നിവയെല്ലാം മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങളാണ്. ഇത് മാറ്റാൻ പ്രകൃതിദത്തമായ പരിഹാരങ്ങളാണ് എപ്പോഴും നല്ലത്. വീട്ടിലെ അടുക്കളയിലുള്ള പല ചേരുവകൾ മുടി കൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്നവയാണ്. ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ പരിഹാര മാർഗം നോക്കാം. വില കുറവിൽ മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. എല്ലാ വീട്ടിലെയും അടുക്കളയിൽ കറിവേപ്പില വളരെ സുലഭമായി ലഭ്യമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും പ്രോട്ടീനുകളും മുടി വളരാൻ വളരെയധികം സഹായിക്കാറുണ്ട്. മുടിയ്ക്ക് നല്ല കറുപ്പ് നിറവും അതുപോലെ ബലവും ആരോഗ്യവും നൽകാൻ ഇത് ഏറെ സഹായിക്കും. മിക്കവരും എണ്ണയിൽ കറിവേപ്പില ചേർത്ത് ഉപയോഗിക്കാറുണ്ട്. മുടികൊഴിച്ചിലും താരനും മാറ്റാൻ ഏറെ നല്ലതാണ് ഉലുവ. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളാണ് മുടി വളരാൻ ഏറ്റവും അധികം സഹായിക്കുന്നത്. തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ, മറ്റ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ ഉലുവ സഹായിക്കാറുണ്ട്. വൈറ്റമിനുകളും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പുഷ്ടമാണ് ഉലുവ. മുടിയിൽ ശ്രദ്ധിക്കുന്നവർ തീർച്ചയായും ഉലുവയെ മറക്കരുത്.

മുടി കൊഴിച്ചിൽ മാറ്റി മുടി തഴച്ച് വളരാൻ സഹായിക്കുന്ന അടുക്കളയിലെ പ്രധാനിയാണ് സവാള. ഇതിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടി മുടി വളരാൻ ഈ സൾഫർ ഏറെ സഹായിക്കും. ശിരോ ചർമ്മത്തിലുണ്ടാകുന്ന താരൻ പോലുള്ള പ്രശ്നങ്ങൾ മാറ്റാനും സൾഫർ ഏറെ നല്ലതാണെന്ന് തന്നെ പറയാം. വിപണിയിൽ ലഭിക്കുന്ന പല ഉത്പ്പന്നങ്ങളിലും സവാള ഒരു പ്രധാന ചേരുവയായി ഇപ്പോൾ മാറിയിട്ടുണ്ട്. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് 1 ടീ സ്പൂൺ ഉലുവ, 10 മുതൽ 12 കറിവേപ്പില, സവാളയുടെ അര ഭാഗം എന്നിവ ചേർക്കുക. ഇനി ഒരു കപ്പ് വെള്ളവുമൊഴിച്ച് നന്നായി തിളപ്പിക്കുക. 5 മിനിറ്റ് തിളപ്പിച്ച് വെള്ളത്തിൻ്റെ നിറം മാറി കഴിയുമ്പോൾ തീ നിർത്താം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുകെണ്ണ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം കൈ കൊണ്ടോ അല്ലെങ്കിൽ കോട്ടൺ ബോൾ കൊണ്ടോ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ 3 ദിവസം ഇത് ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...