കടബാധ്യത ; ലൈറ്റ് & സൗണ്ട് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി 54 കാരനായ നിര്‍മല്‍ ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ലൈറ്റ് & സൗണ്ട് കടയുടമയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. വായ്പയെടുത്തായിരുന്നു ഈ ബിസിനസ് ആരംഭിച്ചത്. എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം കുറവായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധിയെകുറിച്ച്‌ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും നിര്‍മ്മലിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയെയും തുടര്‍ന്നാണ് നിര്‍മ്മല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കല്ലമ്പലത്താണ്  ഇദ്ദേഹം തൂങ്ങി മരിച്ചത്. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്‍കാന്‍ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക പ്രയാസത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...