തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഈ മാസം 15നകം ഒഴിപ്പിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ മാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ നടപടികള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

ഐരൂര്‍ പഞ്ചായത്തില്‍ 20 കേസുകളാണുള്ളത്. അവയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ചെറുകോല്‍ പഞ്ചായത്തില്‍ 16 കേസുകളാണുള്ളത്. അവയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളില്‍ നില്‍ക്കുന്ന ആദായ വൃക്ഷങ്ങള്‍ പഞ്ചായത്തിനു ലേലം ചെയ്യാം. വൃത്തിയാക്കേണ്ട സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് വൃത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു. റാന്നിയിലെ 35 കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തിരുവല്ല ആര്‍ഡിഒ യുടെ മേല്‍നോട്ടത്തില്‍ സ്വീകരിക്കണം. ഒഴിപ്പിക്കാന്‍ സാധിക്കാത്തവരുടെ കാരണവും റിപ്പോര്‍ട്ട് ചെയ്യണം. വടശ്ശേരിക്കര പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 44 കേസുകളും ഉടന്‍ ഒഴിപ്പിക്കണം. ആവശ്യം വന്നാല്‍ പോലീസ് സഹായവും തേടാം. റാന്നി പെരുനാട്ടില്‍ അഞ്ച് കേസുകള്‍ ഉണ്ട്. അവയുടെ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ നടന്നുവരികയാണ്.

കോഴഞ്ചേരി താലൂക്ക് പരിധിയിലെ കോഴഞ്ചേരി വില്ലേജില്‍ 38, കുളനട 148, മെഴുവേലി 10, കിടങ്ങന്നൂര്‍ 28, ആറന്മുള 38, മല്ലപ്പുഴശ്ശേരി 47 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 15ന് മുമ്പ്  ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം അലക്‌സ് പി  തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍.ഷൈന്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...