ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്. ബാന്ദയില്‍ മാത്രം നാല് പേരാണ് മരിച്ചത്. ഫതേപൂറില്‍, ബാല്‍റാംപൂര്‍, ചന്ദൗലി, അമേഠി, കൗസംബി, റായ് ബറേലി, ബുലന്ദ് ഷാര്‍, സുല്‍ത്താന്‍പൂര്‍, ചിത്രകൂട് എന്നിവിടങ്ങളില്‍ ഓരോ മരണവും സംഭവിച്ചതായി റിലീഫ് കമ്മീഷണര്‍ സഞ്ജയ് ഗോയല്‍ അറിയിച്ചു.
മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടിമിന്നലില്‍ കന്നുകാലികളെ നഷ്ടമായ കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം അനുവദിക്കുമെന്ന് റിലീഫ് കമ്മീഷണര്‍ അറിയിച്ചു.