സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ; 40,000 രൂപ പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play
ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. ഡിസംബര്‍ 31 മുതല്‍ ജനുവരി 2 വരെ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഇവരില്‍ നിന്നും 40,000 രൂപ പിഴ ഈടാക്കി. മകരവിളക്ക് മഹോത്സവ കാലത്തെ തിരക്ക് മുതലെടുത്ത് ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയും പകലും പരിശോധന നടത്തിയത്.
പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് എം ആര്‍ പിയെക്കാന്‍ കൂടുതല്‍ വില ഈടാക്കുക, ഹോട്ടലുകളില്‍ പാകം ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് നിശ്ചയിച്ച അളവിലും തൂക്കത്തിലും കുറവ് വരുത്തുക, അമിത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്. വിരിവെക്കാന്‍ അനുവദനീയമായ 30 രൂപയെക്കാള്‍ ഈടാക്കുന്നതായും ശൗചാലയ ഉപയോഗത്തിന് അമിത വില വാങ്ങുന്നതായും കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേട് നടത്തുന്ന സ്ഥാപങ്ങള്‍ക്കെതിരെ അടച്ചു പൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് എസ് എല്‍ സജികുമാര്‍ അറിയിച്ചു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...