പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെട്ടിടമുടമകളിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പണം വാങ്ങുന്നെന്ന പരാതികളെത്തുടർന്ന് പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. റീജണൽ ഫയർ ഓഫീസറിൽനിന്നു കണക്കിൽപ്പെടാത്ത 13,590 രൂപ കണ്ടെടുത്തു. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജുവിന്റെ കൈയിൽനിന്നാണ് തുക കണ്ടെത്തിയതെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‌പി ബെന്നി ജേക്കബ് പറഞ്ഞു. അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഏജൻസികൾ മുഖേന വൻതുക വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഇൻസ്പെക്ടർ‌മാരായ ഷിബു എബ്രാഹം, എസ്. അരുൺപ്രസാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധന രണ്ടരമണിവരെ നീണ്ടു. ഓഫീസറിൽനിന്ന് കണ്ടെത്തിയ തുക കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. പണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥനിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിജിലൻസ് അധികൃതർ പറഞ്ഞു. പരിശോധനാറിപ്പോർട്ട് തുടർനടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥനെക്കുറിച്ച് മുമ്പും പരാതികളുണ്ടായിരുന്നതിനാൽ ഓഫീസ് നിരീക്ഷണത്തിലായിരുന്നെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. നിരാക്ഷേപ സാക്ഷ്യപത്രം നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പാലക്കാട് പട്ടണത്തിലെ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ കഴിഞ്ഞ ജൂണിൽ പാലക്കാട് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർക്കെതിരേയും വിജിലൻസ് നടപടിയെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...