ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ നിന്ന രണ്ടുപേരും മരത്തിന്റെ ചുവട്ടിൽ നിന്ന ഒരാളുമാണ് മരിച്ചത്. 26 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഞായറാഴ്ച തെലുങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, സിദ്ദിപേട്ട്, യാദാദ്രി ഭുവൻഗിരി, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡ്ചൽ മൽക്കാജ്ഗിരി, വികാരാബാദ്, മേദക്, നാഗർകുർണൂൽ, വനപർത്തി എന്നി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























