ലിജിയുടെ മൃതദേഹം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്കരിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വീട്ടു നല്‍കി. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം. സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ കാരണമെന്ന് പ്രതി മഹേഷ് മൊഴി നൽകി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ലിജിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കിയത്. ബന്ധുക്കളില്‍ ചിലര്‍ കൂടി എത്താനുള്ളതിനാല്‍ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്കാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വിദേശത്തായിരുന്ന ഭര്‍ത്താവ് രാജേഷ് ഇന്ന് രാവിലെ നാട്ടിലെത്തി. മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു ലിജി.

മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയില്‍ ലിജിക്ക് 12 കുത്തുകൾ ഏറ്റതായി വ്യക്തമായി. കുത്തേറ്റ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. സ്കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതി മഹേഷ് പോലസിന്‍റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കിലും ലിജി സമ്മതിച്ചില്ല. പിന്നീട് ഉച്ചക്ക് ഫോണില്‍ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരുതെന്നും ഫോണില്‍ വിളിക്കരുതെന്നും വിലക്കി. ഈ വിരോധത്തിലാണ് ഉച്ചക്ക് ആശുപത്രിയിലെത്തി ലിജിയെ കൊലപെടുത്തിയത്. കൊല്ലാൻ ഉറപ്പിച്ചാണ് കത്തിയുമായി പോയതെന്നും മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നും മഹേഷ് പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...