ഇശ്ചാശക്തിക്കു മുമ്പില്‍ പരിമിതികളെ പരാജയപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ ഫുട്‌ബോള്‍ മേള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷാ കേരളം പത്തനംതിട്ട നടത്തിവരുന്ന ഉള്‍ച്ചേരല്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം കുട്ടികള്‍ക്ക് ആവേശമായി. റെഡ്‌മെഡോ ടര്‍ഫില്‍ അരങ്ങേറിയ 14 വയസ്സിന് മുകളിലുള്ള വിഭാഗത്തിന്റെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് കോഴഞ്ചേരി ബി.ആര്‍.സി യെ പരാജയപ്പെടുത്തി അടൂര്‍ ബി. ആര്‍. സി വിജയികളായി. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ ജില്ലയിലെ പതിനൊന്ന് ബി ആര്‍.സികളില്‍ നിന്നായി 86 കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ മനോബലത്തിനു മുമ്പില്‍ അവരുടെ പരിമിതികള്‍ അടിയറവ് പറയുന്ന കാഴ്ചയാണ് മേളയില്‍ ഉടനീളം കണ്ടത്. പരിമിതികളെ വെല്ലുവിളിച്ച് കുട്ടികള്‍ നടത്തിയ പ്രകടനം രക്ഷിതാക്കളിലും കാണികളിലും ആവേശം നിറച്ചു.

അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സമഗ്രശിക്ഷാകേരളം പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ പി. കെ ജയലക്ഷ്മി, എ. കെ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി ആര്‍ സി യിലെ ദേവനാരായണന്‍, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ തിരുവല്ല ബി ആര്‍ സി യിലെ ആല്‍ബിന്‍ തോമസ് എന്നിവരും പൊതുവിഭാഗത്തില്‍ 14 വയസ്സിന് താഴെയുള്ളവരില്‍ അടൂര്‍ ബി ആര്‍ സി യിലെ അമല്‍, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ റാന്നി ബി ആര്‍ സി യിലെ അല്‍താഫ് എന്നിവരും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. 14 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി ആര്‍ സി യിലെ ചൈതന്യ രാജേഷ്, അടൂര്‍ ബി ആര്‍ സി യിലെ നന്മ ഷാജി എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...