അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പോലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പോലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രധാന സംശയം.

ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...