Monday, May 5, 2025 11:51 am

കണ്ണടകള്‍ കണ്ണടച്ച് വാങ്ങരുത് ; വമ്പന്‍ പരസ്യങ്ങളുടെയും സൗജന്യങ്ങളുടെയും പിന്നാലെ പോയാല്‍ പിന്നീട് ദുഖിക്കേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

കണ്ണട വാങ്ങാന്‍ പലരും കണ്ണഞ്ചിപ്പിക്കുന്ന പരസ്യബോര്‍ഡുകളും വിശാലമായ ഷോറൂമുകളും തേടിപ്പോകാറുണ്ട്. എന്നാല്‍ വാങ്ങുന്ന കണ്ണടയുടെ നിലവാരമോ വിലയോ ഒന്നും ഇവര്‍ പരിശോധിക്കാറില്ല. ഇത്തരം കണ്ണടകള്‍ കണ്ണിന് ഏറെ ദോഷം ചെയ്യുമെന്നു മാത്രമല്ല കാഴ്ചശക്തി ക്രമേണ നശിക്കുകയും ചെയ്യും. ലക്ഷങ്ങള്‍ ചിലവാക്കി പരസ്യങ്ങള്‍ നല്‍കുന്നത് കണ്ണട വാങ്ങുന്നവരെ നന്നാക്കാനല്ല, വില്‍പ്പനക്കാരന് പണമുണ്ടാക്കുവാനാണ്. ചിലര്‍ അമ്പത് ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ഇവ. പരസ്യവും വമ്പന്‍ ഓഫറുകളും തേടിപ്പോകുന്നവര്‍ സഞ്ചരിക്കുന്നത് ഇരുളിന്റെ ലോകത്തേക്കാണെന്ന് മനസ്സിലാക്കുക. ശരിയായ പരിശോധന നടത്തി കൃത്യമായ അനുപാതത്തിലുള്ള കണ്ണടകള്‍ വേണം വാങ്ങുവാന്‍. ഫ്രെയിമുകള്‍ തെരഞ്ഞെടുക്കുമ്പോഴും അതീവശ്രദ്ധ ഉണ്ടാകണം. നിലവാരമില്ലാത്ത ഫ്രെയിമുകള്‍ ചിലര്‍ക്ക് അലര്‍ജിയും മാറാരോഗങ്ങളും സമ്മാനിക്കും. പരസ്യങ്ങളുടെ പിന്നാലെപോയി കണ്ണട വാങ്ങിയാല്‍ പിന്നീട് ദുഖിക്കേണ്ടിവരും. വിശ്വസ്തരും കണ്ണട വില്‍പ്പനയില്‍ അനുഭവസമ്പത്ത് ഉള്ളവരെയും മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂ.

കഴിഞ്ഞ 35 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്‌ പത്തനംതിട്ടയിലെ ലിന്റാ ഒപ്റ്റിക്കല്‍സ്. കോഴഞ്ചേരി റോഡില്‍ കാര്‍ഷിക വികസന ബാങ്കിനു സമീപമാണ് ഈ സ്ഥാപനം. 1987 ല്‍ കോന്നി ചിറമുഖത്ത് ജോണ്‍ വര്‍ഗീസ്‌ (പാപ്പച്ചന്‍) തുടങ്ങിവെച്ച ഈ സ്ഥാപനം കഴിഞ്ഞ 21  വര്‍ഷമായി നടത്തുന്നത് കോന്നി ശങ്കരമംഗലം വിജോ ജേക്കബ് വര്‍ഗീസ്‌ ആണ്.  മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ തങ്ങള്‍ വില്‍പ്പന നടത്താറുള്ളുവെന്ന് ലിന്റാ ഒപ്റ്റിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍  വിജോ ജേക്കബ് വര്‍ഗീസ്‌ പറയുന്നു. കണ്ണട നിര്‍മ്മാണ (ഫിറ്റിംഗ്) രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി ഒരേ ആള്‍ തന്നെയാണ് ഇവിടെ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ഉപഭോക്താകളെയും അവരുടെ അഭിരുചികളും ഇദ്ദേഹത്തിന് വ്യക്തമായി അറിയാം. ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാണ്. ഞായറാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണിവരെ ലിന്റാ ഒപ്റ്റിക്കല്‍സ് തുറന്നു പ്രവര്‍ത്തിക്കുമെന്നും വിജോ ജേക്കബ് വര്‍ഗീസ്‌ പറഞ്ഞു.

ആദ്യകാല രോഗനിർണയം ജീവിതത്തിലുടനീളം കാഴ്ചയെ സംരക്ഷിക്കാൻ സഹായിക്കും. നല്ല കാഴ്ചയും കണ്ണിന്റെ ആരോഗ്യവും നിലനിർത്താനും അതുവഴി കൂടുതൽ കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സമഗ്രമായ നേത്ര പരിശോധന ആവശ്യമാണ്‌. ലിന്റാ ഒപ്റ്റിക്കല്‍സില്‍ ഈ പരിശോധന സൗജന്യമാണ്. കാഴ്ച പരിശോധന, റിഫ്രാക്ഷൻ ടെസ്റ്റ് പോലെയുള്ള സാധാരണ നേത്ര പരിശോധനകളും ഇവിടെയുണ്ട്. എല്ലാ മുൻനിര ബ്രാൻഡുകളിൽ നിന്നുമുള്ള മികച്ച കണ്ണടകളുടെ വിപുലമായ ശേഖരം ലിന്റാ ഒപ്ടിക്കല്‍സിന്റെ പ്രത്യേകതയാണ്.

സൺഗ്ലാസുകൾ, ഫോട്ടോക്രോമിക് ലെൻസുകൾ, ആന്റി റിഫ്ലക്ടീവ് ലെൻസുകൾ, ധ്രുവീകരിക്കപ്പെട്ട ലെൻസുകൾ, കറക്റ്റീവ് കണ്ണടകൾ, ആന്റി ഫോഗ് ലെൻസുകൾ എന്നിവയുടെ വലിയൊരു ശേഖരംതന്നെ ലിന്റാ ഒപ്റ്റിക്കല്‍സിലുണ്ട്. മുന്‍നിര ബ്രാണ്ടുകളായ Rayban, Carrerra, Vogue, Oakley, Tommy Hilfiger എന്നിവരുടെ ഫ്രെയിമുകളും Crizal, Carl Zeiss, Nikon, Kodak എന്നീ കമ്പിനികളുടെ ലെന്‍സുകളും Bausch and Lomb, Acme, Hydra soft, Silk lens, Freshkon എന്നിവയുടെ കോണ്ടാക്ട് ലെന്‍സുകളും ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് :-
Mr. Vijo Jacob Varghese,
Phone – 96568 30407
Linta Opticals, Hospital road,
Pathanamthitta
Customer care – 94479 56511
Mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ

0
പത്തനംതിട്ട : പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ...

അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ

0
പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ അധ്യക്ഷ സ്ഥാനത്ത്...

കുണ്ടും കുഴിയും നിറഞ്ഞ് ഏനാത്തെ റോഡുകള്‍

0
ഏനാത്ത് : നവീകരണമില്ലാതെ കുഴികൾ നിറഞ്ഞ് ഏനാത്ത് ടൗണിലെ റോഡുകൾ....

തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്

0
പാലക്കാട് : കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച്...