Wednesday, July 2, 2025 8:39 am

വൃക്ക രോഗികൾക്ക് സ്വാന്തനമേകി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

For full experience, Download our mobile application:
Get it on Google Play

എടത്വാ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കെ സി. മാത്യു ഫൗണ്ടേഷന്റെയും ബിജു സി ആന്റണി മെമ്മോറിയൽ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്നു. നെഫ്രോ കെയർ പ്രോജക്ടിന്റെ ഭാഗമായിട്ട് നടന്ന പൊതു സമ്മേളനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ്‌ ട്രഷറാർ ലയൺ സുരേഷ് ജയിംസ് വഞ്ചിപ്പാലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. റവ.ഡോ. മാത്യൂസ് ജോൺ മനയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മഹാ ജൂബിലി ഹോസ്പിറ്റൽ ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് സിസ്റ്റർ ലീമാ റോസ് ചീരംവേലിന് 50 ഡയാലിസിസ് കിറ്റുകൾ അലക്സ് കെ മാത്യൂ, ക്ലബ്ബ് ചാർട്ടർ മെമ്പർ അരുൺ ലൂക്കോസ് എന്നിവർ ചേർന്ന് കൈമാറി.

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ മെറീന കവലയ്ക്കൽ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ മരീസ വെളുത്തേടത്ത്, ആർ. മോഹന്നൻ, പ്രോജക്ട് കോർഡിനേറ്റർ വിൻസൻ കടുമത്ത്, ലയൺസ് ക്ലബ് ഭാരവാഹികളായ കെ ജയചന്ദ്രൻ, അരുൺ ലൂക്കോസ്, ജോഷി ഏബ്രഹാം, റോണി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. എല്ലാ മാസവും തുടർച്ചയായി നല്കാനാണ് ക്ലബ്ബിന്റെ തീരുമാനം. വയനാട് ദുരന്തത്തിൽ കൈതാങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ആദ്യം സംഭാവന കൈമാറിയതായി പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. 5 കോടി രൂപയാണ് ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ട് വയനാട്ടിലെ ദുരന്തബാധിതർക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നല്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...