റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. സ്റ്റേറ്റ് ഹോൾട്ടി കൾച്ചറൽ മിഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിക്കായി സംസ്ഥാനത്ത് 20 ബ്ലോക്ക് പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റാന്നിയിലെ കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ വേണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനോട് എം എൽ എ അഭ്യർത്ഥിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് റാന്നിയ്ക്ക് മുൻഗണന നൽകി കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നേരത്തെ അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നു. റാന്നിയെ തേൻ ഗ്രാമം പദ്ധതിയിലും ഉൾപ്പെടുത്താമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പത്തനംതിട്ടയിൽ നിന്നും പദ്ധതിക്കായി ഉൾപ്പെട്ടിട്ടുള്ളത് റാന്നി ബ്ലോക്ക് പഞ്ചായത്താണ്. 30.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വീട്ടമ്മമാർക്ക് എളുപ്പം ചെയ്യാവുന്ന ആദായം ഉണ്ടാക്കാവുന്ന ഒരു കൃഷിയാണ് കൂൺ ഗ്രാമം.
400 കി.ഗ്രാം കൂൺ ഉൽപ്പാദിപ്പിക്കുന്നതിന് ചെറുകിട യൂണിറ്റിന് 28000 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വൻകിട യുണിറ്റിന് 5 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ സബ്സിഡി ലഭിക്കും. കൂൺ വളർത്തലിനുള്ള ശാസ്ത്രീയ പരിശീലനം, ഒപ്പം കൂണിൻ്റെ മൂല്യവർധിത ഉദ്പ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. നല്ല വിത്ത്, പരിപാലനം, വിളവെടുപ്പ്, സംഭരണം. സംസ്കരണം എല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിനെല്ലാം കർഷകർക്ക് സബ്സിഡി ലഭ്യമാക്കും. ബ്ലോക്ക് പ്രസിഡൻ്റ് കെ എസ് ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി എസ് മോഹൻ, ടി കെ ജയിംസ്, കെ ആർ പ്രകാശ്, സോണിയ മനോജ്, റൂബി കോശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എസ് സുജ, അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ,സതീഷ് കെ പണിക്കർ, ഹോർട്ടി കൾച്ചർ ഡപ്യൂട്ടി ഡയറക്ടർ സി ആർ രശ്മി, അസി ഡയറക്ടർ മീനാ മേരി മാത്യു, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...