ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. എടത്വ പച്ച ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഫാദർ ജോസഫ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്തു .ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.

ദന്താരോഗ്യവും സംരംക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ്, ഡോ. ആശിത സിബിച്ചൻ എന്നിവർ സെമിനാറിന് നേതൃത്വം നല്കി. ബോധവത്ക്കരണ ലഘുലേഖയുടെ പ്രകാശനം സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രിൻസിപ്പാൾ എലിസബത്ത് മാത്യുവിന് നല്കി നിർവഹിച്ചു. പ്രധാന അധ്യാപിക അന്നമ്മ ജോസഫ്, ജിജി മാത്യൂ ചുടുക്കാട്ടിൽ, റോണി ജോർജ്ജ്, ഡോ എ അശ്വതി, ഡോ. ദിയാ എലീന, ഡോ. ആൻ സാംസൺ, ഡോ. അഞ്ചു വർഗ്ഗീസ്, ഡോ. എ അനുജ, എൻ.എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ സിന്ദു എസ് കുമാർ എന്നിവർ പ്രസംഗിച്ചു.

നവംബർ 14ന് ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ് കടുമത്തിൽ അറിയിച്ചു. ഫോൺ: 94475 67086. ആധുനിക സംവിധാനങ്ങള്‍ ഉൾകൊള്ളിച്ച് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച മൊബൈൽ ഡെന്റൽ ക്ലിനിക്കിൽ ഓട്ടോക്ളേവ്, സെൻട്രലൈസ്ഡ് സക്ഷൻ, പോർടേബിൾ എക്സ്റേ യൂണിറ്റ് പൂർണ്ണമായി ശീതികരിച്ച ക്യാബിനിൽ രണ്ട് ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ എന്നിവ ഉണ്ട്. സേവനം സൗജന്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...