റോഡിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുവാൻ പൊതുജനങ്ങൾക്ക് അധികാരമുണ്ടോ?

For full experience, Download our mobile application:
Get it on Google Play

സ്ഥാപനങ്ങളും വ്യക്തികളും റോഡിൽ പാർക്കിംഗ്/ നോ പാർക്കിംഗ് ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. സൈൻ ബോർഡുകൾ, ബാരികേഡുകൾ, മറ്റു തടസ്സങ്ങൾ എന്നിവ പൊതു റോഡിൽ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ കാൽനടക്കാർക്കും പൊതു ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്നതാണ്. ചില വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുവാൻ വേണ്ടി ‘കസ്റ്റമർ പാർക്കിംഗ്’ ബോർഡുകൾ റോഡിൽ സ്ഥാപിക്കുന്നത് ചട്ടപ്പടി അല്ല. എന്നാൽ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ തങ്ങളുടെ കെട്ടിടത്തിലേക്ക് കയറുവാനും ഇറങ്ങുവാനും തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പൊതു ജനങ്ങൾ പാർക്കിങ്ങ് നടത്തരുത്.

1988 ലെ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളുടെ സെക്ഷൻ 116 പ്രകാരം സർക്കാർ നിയോഗിക്കുന്ന ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിച്ച് ഗതാഗതം റെഗുലേറ്റ് ചെയ്യുവാനുള്ള അധികാരമുള്ളൂ. ഇങ്ങനെ സ്ഥാപിക്കുന്ന സൈഡ് ബോർഡുകൾ എടുത്തു മാറ്റുകയോ വരുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. അതുപോലെതന്നെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് അനുവാദം കൊടുക്കുമ്പോൾ കാൽനടക്കാർക്ക് നടക്കുവാൻ വേണ്ടി കുറഞ്ഞത് ഒന്നര മീറ്റർ എങ്കിലും സ്ഥലം മാറ്റിയിടേണ്ടതാണ്. അത്തരം സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ചട്ട വിരുദ്ധമാണ്. തയ്യാറാക്കിയത് Adv. K B MOHANAN 9847445075

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...