കെ ആർ നാരായണൻ്റെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി ആർ.അജിരാജ കുമാർ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ വെച്ച് 21 ന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു.

കെ ആർ നാരായണൻ്റെ ഓർമ്മ നിലനിർത്താൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തപാൽ സ്റ്റാമ്പിനൊപ്പം നാണയവും കെ ആർ നാരായണൻ്റെ പേരിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഡോ. സിന്ധുമോൾ ജേക്കബ്, അഡ്വ ജെ ആർ പത്മകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കെ ആർ നാരായണൻ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. പ്രാദേശിക തലത്തിൽ തപാൽ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആർ നാരായണൻ്റെ ഇരുപതാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....