Wednesday, May 7, 2025 7:43 pm

ഇനി കുടിച്ചു ഫിറ്റാകാം….. ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്റര്‍ കുപ്പികളില്‍ മദ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും. നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടു. മുമ്പ് രണ്ടുലിറ്ററിന്റെ മദ്യം വിൽപ്പനയ്ക്കുണ്ടായിരുന്നു. എന്നാൽ ആവശ്യക്കാരില്ലാത്തതിനാൽ നിർത്തുകയായിരുന്നു.

വിപണിസാധ്യതകൂടി കണക്കിലെടുത്തു മാത്രമേ പുതിയ അളവിൽ മദ്യം എത്താനിടയുള്ളൂ. എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യം വിൽക്കുന്നതിനാൽ ബാറുകൾക്ക് പ്രയോജനകരമാണ് പുതിയ ക്രമീകരണം.

ഫെബ്രുവരിമുതൽ മദ്യത്തിന് ഏഴുശതമാനം വില വർധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ (ഫുൾ) മദ്യം ചില്ലുകുപ്പിയിലേക്കു മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണു തീരുമാനം. മൊത്തം വിൽപ്പനയിൽ അഞ്ചുശതമാനം മാത്രമാണ് ഫുൾബോട്ടിൽ മദ്യത്തിന്റേത്. 40 ശതമാനം വിൽപ്പനയും അരലിറ്റർ മദ്യത്തിനാണ്. ഒരു ലിറ്ററിനാണ് പിന്നെ ആവശ്യക്കാരുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

0
പാകിസ്ഥാൻ: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട...

പത്തനംതിട്ട അടക്കം നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....

പത്തനംതിട്ട കളക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു

0
പത്തനംതിട്ട : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍...

യുദ്ധത്തിൽ വിജയികളില്ലെന്നും ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: യുദ്ധത്തിൽ വിജയികളില്ലെന്നും ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണെന്നും...