മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ ; ലക്ഷ്യം ഓണവില്‍പന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.

ഓണവില്‍പന മുന്നില്‍ കണ്ടാണ് ബെവ്‌കോ ഇപ്പോള്‍ ഈ ശുപാര്‍ശ വച്ചിരിക്കുന്നത്. ഓണം സീസണിലാണ് ബെവ്‌കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടക്കാറ്. ഇതുകൂടാതെ സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്‌കോ ചൂണ്ടിക്കാട്ടുന്നു.

വിഷയം സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്‌കോ അധികൃതര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ വെച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ മദ്യ വില്‍പനയില്‍ വലിയ ഇടിവാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...