അനധികൃത മദ്യവില്പന ; മാന്നാറില്‍ ഒരാളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച് അനധികൃത വില്പന നടത്തിയതിന് ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നും അടുക്കളയുടെ പിൻഭാഗത്തുനിന്നുമായി  ആറു ലിറ്റർ ജവാൻ റം കണ്ടെടുത്തു. പെരുന്ന പൂവങ്കര പാറക്കൽ കലുങ്കിന് സമീപം മാവേലിൽ വീട്ടിൽ ശശി (49) ആണ് അറസ്റ്റിലായത്. ഇന്നലെ (24) വൈകിട്ട് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് എസ് ഐ കവിരാജന് കടപ്ര മാന്നാർ മന്നത്തു പടി മണ്ണങ്കര വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്നുവെന്ന രഹസ്യവിവരം കിട്ടിയത്.

തുടർന്ന് അവിടെയെത്തിയ പോലീസ് സംഘം വീടിന്റെ വാതിൽക്കൽനിന്ന് കയ്യിലിരുന്ന കുപ്പിയിൽ നിന്നും ഒരാൾക്ക് ഗ്ലാസ്സിൽ പകർന്നുകൊടുക്കുന്നത് കണ്ടു പിടികൂടാൻ ശ്രമിക്കവേ വാങ്ങാൻ നിന്നയാൾ ഓടി രക്ഷപെട്ടു. മദ്യം വിറ്റുകൊണ്ടിരുന്ന പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയുടെ പിറകുവശം ഭിത്തിയോട് ചേർന്ന് 5 ലിറ്റർ വിദേശ മദ്യം ഷോൾഡർ ബാഗിൽ സൂക്ഷിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിൽ ഹാജരാക്കി. എസ് സി പി ഓ പ്യാരിലാൽ, പി ഓ അജയൻ എന്നിവരാണ് എസ് ഐ ക്കൊപ്പമുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...