മഞ്ചേരി : ഓട്ടോയില്‍ മദ്യം വില്‍ക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മഞ്ചേരി എക്സൈസിന്റെ പിടിയില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരി വളരാട് കുന്നത്ത് പറമ്പില്‍ വീട്ടില്‍ ഗോപിയാണ് (43) പിടിയിലായത്. ഓട്ടോയും 11 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും കസ്റ്റഡിയിലെടുത്തു. മഞ്ചേരി റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ. ജിനീഷും സംഘവും പാണ്ടിക്കാട് വളരാട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് എക്സൈസ് ഓഫിസുകളില്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണിയാള്‍.