കൊച്ചി: മദ്യവില്‍പ്പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് കാലത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം.
പ്രധാനപാതയോരങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബാറുകളില്‍ മദ്യവില്പന പുനഃരാരംഭിച്ച സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.