പത്തനംതിട്ടയിൽ നിന്നും മോഷ്ടിച്ചത് വിലകൂടിയ രണ്ടരലിറ്റർ മദ്യം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സ്റ്റേഷനടുത്തുള്ള ബീവറേജ് പ്രീമിയം കൗണ്ടറിൽ നിന്ന് വിലക്കൂടിയ രണ്ടരലിറ്റർ മദ്യം മോഷ്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാക്കൾക്കായി പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 21-ാം തിയതിയാണ് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ് പ്രീമിയം കൗണ്ടറിൽ മോഷണം നടന്നത്. കൗണ്ടറിലെത്തി ജീവനക്കാരുമായി വാക്കു തർക്കമുണ്ടാക്കി ശ്രദ്ധതിരിച്ച ശേഷമായിരുന്നു മോഷണം നടത്തിയത്.

കൗണ്ടറിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരുമായി ആദ്യം മനപൂർവ്വം തർക്കമുണ്ടാക്കി. ഈ സമയം മോഷ്ടാക്കളിലൊരാൾ വിലക്കൂടിയ മദ്യം മോഷ്ടിച്ചു. പിന്നീട് കൗണ്ടറിലെത്തി ജീവനക്കാർക്ക് കൈയ്യും കൊടുത്ത ശേഷമാണ് മോഷ്ടാക്കൾ പോയത്. വൈകീട്ട് കട അടയ്ക്കുന്നതിന് മുൻപ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ ദൃശ്യങ്ങൾ സഹിതം മാനേജർ പത്തനംതിട്ട പോലീസിൽ പരാതിയും നൽകി. രണ്ട് മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...